ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘർഷം. മേയർ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കെ ആണ് യോഗത്തിൽ സംഘർഷാവസ്ഥ ഉണ്ടായത്.

ആക്ടിംഗ് സ്പീക്കർ സത്യ ശർമ്മയുടെ നേതൃത്വത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചതോടെയായിരുന്നു സംഘര്‍ഷാവസ്ഥ. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എഎപി അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. എഎപി, ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ പരസ്പരം തള്ളുന്നതും ചിലർ തറയിൽ വീഴുന്നതും കാണാം.

ബി.ജെ.പിയിലെ 10 അംഗങ്ങളെ നോമിനേറ്റഡ് അംഗങ്ങളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനഃപൂര്‍വം തിരഞ്ഞെടുത്തുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം, ബിജെപി കൗൺസിലർ സത്യ ശര്‍മയെ ഇടക്കാല സ്പീക്കറായും ഗവർണർ തിരഞ്ഞെടുത്തു.

K editor

Read Previous

കോണ്‍ഗ്രസിലേക്ക് മടക്കം; കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി അടക്കം 17 നേതാക്കൾ തിരികെ

Read Next

ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക്