നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്

നടൻ ബാബുരാജിന്‍റെ മകൻ അഭയ് വിവാഹിതനായി.  ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 31 നായിരുന്നു മനസ്സമ്മതം. വിവാഹത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ പങ്കെടുത്തു. 

ബാബുരാജിന്‍റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. വിവാഹമോചനത്തിന് ശേഷം 2002 ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം കഴിക്കുന്നത്. ആർച്ച, ആരോമൽ എന്നിവരാണ് മക്കൾ.

Read Previous

2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കാൻ തീരുമാനം

Read Next

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല