ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട് : പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കുമ്പള നായ്ക്കാപ്പ് സൂരംബയലിലെ മഹാലിംഗയെയാണ് 42 ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, എ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കാസർകോട് കോട്ടക്കണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയും ഇടനിലക്കാരിയുമായഎൻമകജെ കുടുവാ വീട്ടിൽ ബീഫാത്തിമ 42, ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീൻകുഞ്ഞി 29, മാങ്ങാട് ബാര ആര്യടുക്കത്തെ എൻ. മുനീർ 29, ചേരൂർ പാണാലത്തെ ഹമീദ് എന്ന ടൈഗർ ഹമീദ് 40, ബദിയഡുക്ക പള്ളത്തടുക്കയിലെ കടമന വീട്ടിൽ ബാലകൃഷ്ണ എന്ന കൃഷ്ണ 64, പട്ളയിലെ ജെ. ഷൈനിത്ത്കുമാർ 30, ഉളിയത്തടുക്കയിലെ എൻ. പ്രശാന്ത് 43, ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി 27, ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ 22 കാസർകോട് സ്വദേശി അബ്ദുൾ സത്താർ എന്ന ജംഷി 31എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ ചൂഷണം ചെയ്താണ് പ്രതികൾ പീഡനത്തിനിരയാക്കിയത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്നാണ് കാസർകോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും. പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതുവരെ എടുത്തിരിക്കുന്നത്. കേസുകളിൽ മൊത്തം 18 പ്രതികളാണ്.