ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 50 ശതമാനം ഓഹരി സ്വന്തമാക്കാൻ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. ശേഷിക്കുന്ന ഓഹരികൾ നിലവിലുള്ള പ്രമോട്ടർമാരായ ഹജൂരി കുടുംബത്തിന്‍റെ നിയന്ത്രണത്തിലായിരിക്കും.
1923 ൽ അബ്ബാസ് അബ്ദുൽറഹിം ഹജുരി സ്ഥാപിച്ചതാണ് 100 വർഷം പഴക്കമുള്ള ‘സോസ്യോ’ ബ്രാൻഡ്. അബ്ബാസ് ഹജുരിയും മകൻ അലിയാസ്ഗർ ഹജുരിയും ചേർന്നാണ് കാർബണേറ്റഡ് ശീതളപാനീയങ്ങളും ജ്യൂസും നിർമ്മിക്കുന്ന സ്ഥാപനം നടത്തുന്നത്.
ബ്രാൻഡിൻ്റെ തുടക്കത്തിൽ ‘സോഷ്യോ’ എന്നായിരുന്നു പേര് , കാലക്രമേണ സൂറത്തിൽ ഇത് ജനപ്രീതി നേടിയപ്പോൾ, മദ്യത്തിന്‍റെ പേര് ഉച്ചരിക്കാൻ നാട്ടുകാർക്ക് സവിശേഷമായ ഒരു രീതിയുണ്ടെന്ന് മാനേജ്മെന്‍റ് ശ്രദ്ധിച്ചു. പ്രാദേശിക ഭാഷയും ശൈലിയും കാരണം സൂറത്തിലെ ജനങ്ങൾ ഇതിനെ ‘സോസ്യോ’ എന്ന് വിളിച്ചു. ഈ പേരിൻ്റെ ജനപ്രിയ ഉപയോഗം അംഗീകരിക്കാനും ബഹുമാനിക്കാനും കമ്പനി തീരുമാനിക്കുകയും 1953 ൽ സോസ്യോ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.