യോഗിയോട് മോഡേണായി വസ്ത്രം ധരിക്കാൻ ഉപദേശിച്ച് കോൺഗ്രസ് നേതാവ്; പരാമർശം വിവാദത്തിൽ

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്. എല്ലാ ദിവസവും മതത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും കാവി ധരിക്കാതെ ആധുനിക രീതിയിൽ വസ്ത്രം ധരിക്കണമെന്നുമാണ് ദൽവായ് പറഞ്ഞത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി യോഗി മുംബൈയിലെത്താനിരിക്കെയാണ് ഇത്തരത്തിലൊരു പരാമർശം. അടുത്ത മാസം ലഖ്നൗവിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി മുംബൈയിലെ പ്രാദേശിക നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനാണ് യോഗി മുംബൈയിലെത്തുന്നത്.

Read Previous

മൗലാനാ ആസാദ് ഫെല്ലോഷിപ്പ്; കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ

Read Next

‘സോസ്യോ’ ബ്രാൻഡിൻ്റെ ഷെയർ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്