വി.സി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ നോട്ടീസ് അയച്ചത്.

മുൻ വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹർജി ജനുവരി 13ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

സർക്കാരിൻ്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കണമെന്ന് മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച കോടതിയിൽ ആവശ്യപ്പെടുകയും ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വേണുഗോപാലിനെ കൂടാതെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കറും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി.

K editor

Read Previous

മേക്ക് ഇന്‍ ഇന്ത്യയിലൂടെ മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും; സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും

Read Next

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം; ധാരണാപത്രത്തിൽ ഒപ്പിട്ട് ഐഎസ്ആർഒയും മൈക്രോസോഫ്റ്റും