ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : തെങ്ങുമുറിക്കാൻ തെങ്ങിൽക്കയറിയ തെങ്ങുമുറി വിദഗ്ദൻ ടോമിയെന്ന ചെറിയാൻ മാത്യുവിനെ 40, തെങ്ങ് ചതിച്ചു. ചിറ്റാരിക്കാൽ ടൗണിനടുത്തുള്ള പറമ്പിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ടോമി തെങ്ങ് മുറിക്കാൻ കയറിയത്.
തെങ്ങിന്റെ ഏകദേശം മണ്ടയ്ക്കടുത്ത് കയറിയ ശേഷം തെറിച്ചുവീഴാതിരിക്കാൻ ശരീരം സേഫ്റ്റി ബെൽട്ടിട്ട് തെങ്ങിൽ ഉറപ്പിച്ച ശേഷമാണ് തെങ്ങിന്റെ മണ്ട ടോമി വെട്ടി മാറ്റിയത്. മണ്ട മുറിഞ്ഞുവീഴുമ്പോൾ തന്നെ തെങ്ങ് തടി മൊത്തമായി കടപുഴകി വീഴുകയായിരുന്നു. സേഫ്റ്റി ബെൽട്ടിട്ടതിനാൽ ടോമി തെറിച്ചുവീഴാതെ മുറിഞ്ഞുവീണ തെങ്ങിൻ തടിയുടെ അടിയിൽപ്പെടുകയായിരുന്നു.
ഇടതുകാൽ ഒടിഞ്ഞ് എല്ല് പുറത്തുവന്നിരുന്നു. വലതു കൈ ഒടിഞ്ഞ നിലയിലായിരുന്നു. ഉടൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തു.