സിപിഎം നേതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കാ​ഞ്ഞ​ങ്ങാ​ട്‌: സി​പി​എ​മ്മി​ന്‍റെ പു​ല്ലൂ​രി​ലെ മു​തി​ർ​ന്ന നേ​താ​വും കോ​ട്ട​ച്ചേ​രി ദി​നേ​ശ്‌ ബീ​ഡി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​ധു​ര​ക്കാ​ട്ടെ എം.​കു​ഞ്ഞ​മ്പു 73, ട്രെ​യി​നി​ൽ​നി​ന്ന്‌ തെ​റി​ച്ചുവീ​ണ് മ​രി​ച്ചു. ഇ​ന്‍റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വെ തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശു​ചി​മു​റി​യി​ൽ പോ​ക​വേ വീ​ണ​താ​ണെ​ന്ന്‌ പോ​ലീ​സ് അ​റി​യി​ച്ചു.

സി​പി​എം പു​ല്ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, പി​എ​ഫ്‌ പെ​ൻ​ഷ​നേ​ഴ്‌​സ്‌ യൂ​ണി​യ​ൻ കാ​ഞ്ഞ​ങ്ങാ​ട്‌ ഏ​രി​യ പ്ര​സി​ഡ​ന്‍റ്, കാ​ഞ്ഞ​ങ്ങാ​ട്‌ ഏ​രി​യ ക​മ്മി​റ്റി അം​ഗം, കാ​ഞ്ഞ​ങ്ങാ​ട്‌ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്, പു​ല്ലൂ​ർ ഗ​വ.ഫാം ​വ​ർ​ക്കേ​ഴ്‌​സ്‌ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാര്യ : ലക്ഷ്മി. മക്കൾ : സുരേശൻ, സുഷമ, സുനിത. മരുമക്കൾ : സുകുമാരൻ, കൃഷ്ണൻ, ബിന്ദു. സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ, കല്യാണി, ശ്യാമള, ശാന്ത. മൃതദേഹം വെള്ളിക്കോത്ത് ദിനേശ് ഭവനിലും പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ച് അന്ത്യോപചാരങ്ങൾക്ക് ശേഷം സംസ്ക്കരിച്ചു.

LatestDaily

Read Previous

നീലേശ്വരത്ത് ട്രെയിൻ, റോഡ്‌ ഗതാഗതത്തിന്‌ നിയന്ത്രണം

Read Next

പരസ്യത്തിൽ അധിക മുതൽ മുടക്കി;2022 ൽ സ്വിഗ്ഗിക്ക് കനത്ത നഷ്ടം