രാഹുൽ ഗാന്ധിയെയും ജോഡോ യാത്രയെയും പ്രശംസിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിർത്തിയിൽ യാത്രയെ സ്വാഗതം ചെയ്തു. ‘സത്യത്തിന്‍റെ പാത’ പിന്തുടർന്നതിന് സഹോദരനെ അഭിനന്ദിച്ചതിനൊപ്പം, യാത്രയിൽ പങ്കെടുത്തവരോട് ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തുടർന്നു കൊണ്ടുപോകാനും പ്രിയങ്ക അഭ്യർത്ഥിച്ചു.

കോടിക്കണക്കിന് രൂപ എറിഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. വൻകിട വ്യവസായികളായ അദാനിയും അംബാനിയും പൊതുമേഖലാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വാങ്ങുകയാണെന്നും, എന്നാൽ അവർക്ക് രാഹുൽ ഗാന്ധിയെ വിലക്ക് വാങ്ങാനാകില്ലെന്നും യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

Read Previous

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

Read Next

ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തുന്നു; ഇന്ത്യൻ ടീം മാനേജ്മെന്‍റിന് ആശ്വാസം