ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാമേശ്വരം : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. അപകട മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 23 മുതൽ പഴയ പാലത്തിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
പുതിയ പാലത്തിന്റെ 84 ശതമാനം പണികളും പൂർത്തിയായതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലത്തിനായുള്ള എല്ലാ തൂണുകളും കടലിടുക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് മുകളിൽ, 99 സ്പാനുകളും ഒരു നാവിഗേഷണൽ സ്പാനും ഉണ്ടാകും. കപ്പൽ എത്തുമ്പോൾ 72.5 മീറ്റർ നീളമുള്ള നാവിഗേഷനൽ സ്പാൻ കുത്തനെ ഉയരും. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാൽ ഇതിനെ ‘വെർട്ടിക്കൽ ലിഫ്റ്റിംഗ്’ ബ്രിഡ്ജ് എന്ന് വിളിക്കുന്നു.
വെർട്ടിക്കൽ ലിഫ്റ്റിംഗ് സംവിധാനത്തിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ പാലമാണിത്. തൽക്കാലം പാലത്തിൽ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ട പാതയുടെ വീതിയുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പാലം നിർമ്മിക്കുന്നത്. പുതിയ പാലത്തിന് പഴയ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരമുണ്ടാകും. നാവിഗേഷനൽ സ്പാൻ 17 മീറ്റർ ഉയരും.