വിജയ് – ലോകേഷ് ചിത്രം ‘ദളപതി 67’ ഷൂട്ടിംഗ് ആരംഭിച്ചു

സൂപ്പർ ഹിറ്റായ ‘മാസ്റ്ററി’ന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യ വേഷത്തിലെത്തുന്ന ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി ദളപതി 67 എന്നാണ് പേരിട്ടിരിക്കുന്നത്.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയുടെ നായികയായി തൃഷ എത്തുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ദളപതി 67 ന്‍റെ തിരക്കഥ തനിക്ക് വിശദമായി അറിയാമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ വൻ ഹിറ്റായി മാറിയതോടെ, ദളപതി 67 ൽ വലിയ പ്രതീക്ഷകളാണുള്ളത്. വിക്രമിനെയും കൈതിയെയും സംയോജിപ്പിച്ച് ലോകേഷ് അവതരിപ്പിച്ച ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സി’ന്‍റെ ഭാഗമാകുമോ ദളപതി 67 എന്ന കാര്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചർച്ചയാണ്. എന്നാൽ എല്‍സിയുവില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായിരിക്കും ചിത്രമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

K editor

Read Previous

സ്‌കൂൾ വിദ്യാർത്ഥിയെ കഞ്ചാവിന് അടിമയാക്കിയ പ്രതി അറസ്റ്റിൽ

Read Next

ബുദ്ധരുടെ കാലചക്ര പൂജ; ബീഹാറിലെ ഗയ ജില്ല കോവിഡ് ഭീഷണിയിൽ