ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് വൻ ലഹരി മരുന്ന് വേട്ട. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഏ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ 55. 20 ഗ്രാം എംഡിഎംഏ പിടികൂടി. ഉപ്പള മൂസോടി ജിഎൽപി സ്കൂളിന് സമീപം മണിമുണ്ടയിലേക്ക് പോകുന്ന റോഡരികിൽ നടന്ന പരിശോധനയിൽ കെ.ഏ. 70 എച്ച്. 7400 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന 43.10 ഗ്രാം എംഡിഎംഏ മഞ്ചേശ്വരം ഐ.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
സ്കൂട്ടറിൽ സഞ്ചരിച്ച കർണ്ണാടക ബണ്ട്വാൾ കന്യാനയിലെ അബ്ദുള്ളയുടെ മകൻ കലന്തർ ഷാഫി 28, കന്യാനയിലെ അബ്ദുൾ റഹ്മാന്റെ മകൻ ബഷീർ 27, എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ പകൽ 2.08-ന് കുഞ്ചത്തൂർ തുമിനാട് അൽഫാത്ത് ജുമാ മസ്ജിദിന് സമീപം നടന്ന പരിശോധനയിൽ സ്കൂട്ടിയിൽ എംഡിഎംഏ കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെയും മഞ്ചേശ്വരം പോലീസ് പിടികൂടി.
കെ.ഏ. 19 എച്ച്.എച്ച്. 5585 സ്കൂട്ടറിൽ എംഡിഎംഏ കടത്തുകയായിരുന്ന തലപ്പാടിയിലെ ചന്ദ്രഹാസ കോട്ടാരിയുടെ മകൻ അക്ഷയ് 27, കർണ്ണാടക തൊക്കോട്ട് പെർമണൂരിലെ താരാനാഥിന്റെ മകൻ പ്രീതം 28, തലപ്പാടി നാരിലപ്പാടിയിലെ ഗിൽബർട്ട് ഡിസൂസയുടെ മകൻ കിരൺ ഡിസൂസ 23, എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് കൂടിയത്. യുവാക്കളുടെ പക്കൽ നിന്ന് രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച 12.10 ഗ്രാം എംഡിഎംഏയും പോലീസ് കണ്ടെടുത്തു. മഞ്ചേശ്വരം ഐ.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ഐമാരായ എൻ. അൻസാർ, രഞ്ജിത്ത് മുതലായവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാന്റ് ചെയ്തു.