സർവകലാശാലകളിലെ ഒഴിവുകൾ നികത്തണമെന്നും നിയമനങ്ങൾ വേഗത്തിലാക്കണമെന്നും യുജിസി നിർദ്ദേശം

ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് സർവകലാശാല ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാൻ എം ജഗദീഷ് കുമാർ. കേന്ദ്ര സർവകലാശാലകളിൽ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്. ഇതിൽ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

പല സ്ഥലങ്ങളിലും താൽക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാൽ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാർ പറഞ്ഞു.

K editor

Read Previous

മലേഗാവ് സ്‌ഫോടനക്കേസിൽ വിട്ടയക്കണമെന്ന പ്രതി പുരോഹിതിന്റെ ഹര്‍ജി തള്ളി

Read Next

2024ഓടെ യുഎസിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകുമെന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി