കശ്മീരിലെ ഭീകരാക്രമണം: ധാംഗ്രിയിൽ ബന്ദിന് ആഹ്വാനം

ഡൽഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസിയായ നാലാമത്തെയാളുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്ന് ധാംഗ്രിയിൽ ബന്ദിന് ആഹ്വാനം ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നതെന്നാണ് വിവരം. പത്തോളം പേർക്ക് പരിക്കേറ്റു. ആയുധധാരികളായ രണ്ട് ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Previous

പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ ഐ എ

Read Next

നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് ആശ്വാസം