വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഗാർഹിക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന്‍റെ വില വർദ്ധനവ് ഹോട്ടൽ ഭക്ഷ്യവിലയെയും ബാധിച്ചേക്കും.

അതേസമയം, പാചക വാതകത്തിന്‍റെ വില വർദ്ധനവിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പുതുവത്സരത്തിന്‍റെ ആദ്യ സമ്മാനമെന്നാണ് കോണ്‍ഗ്രസ് ഇതിനെ വിമർശിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും പറഞ്ഞു.

K editor

Read Previous

സൂമിന് പിന്നാലെ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ച് വാട്സ് ആപ്പും

Read Next

ബിജു മേനോനും ഗുരു സോമസുന്ദരവും ഒരുമിച്ച ‘നാലാം മുറ’ ബോളിവുഡിലേക്ക്