ഹരിയാന കായികമന്ത്രിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ന്യൂഡല്‍ഹി: വനിതാ ജൂനിയർ അത്ലറ്റിക്സ് പരിശീലകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഢ് പോലീസ് കേസെടുത്തു. മന്ത്രി സന്ദീപ് സിംഗ് തന്നെ തന്‍റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.

ബിജെപി സർക്കാരിലെ മന്ത്രിയും മുൻ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജിംനേഷ്യത്തിൽ വച്ചാണ് സന്ദീപ് സിംഗ് എന്നെ ആദ്യമായി കാണുന്നത്. തുടർന്ന് ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയയ്ക്കുകയും അദ്ദേഹത്തെ നേരിട്ട് കാണാൻ നിർബന്ധിക്കുകയും ചെയ്തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്‍റെ സർട്ടിഫിക്കറ്റുകളിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടെന്നും നേരിട്ടുകാണണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി. രേഖകളുമായി ഇവിടെ എത്തിയപ്പോഴാണ് മന്ത്രി തന്നെ ആക്രമിച്ചുവെന്നുമാണ് കോച്ചിന്‍റെ ആരോപണം.

Read Previous

രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Read Next

കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് കളിക്കളത്തിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരും