നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തെറിവിളിക്കുകയും നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുകയും ചെയ്ത രണ്ടംഗ സംഘത്തിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ബല്ല അടമ്പിലെ വി.വി.  രഞ്ജിരാജിന്റെ ഭാര്യ പി.വി. വിജയശ്രീയുടെ 25, പരാതിയിൽ ബല്ല കുറ്റിക്കാൽ പാറക്കണ്ടത്തിൽ ഹൗസിൽ പൊക്കൻ നായരുടെ മകൻ കെ. അനീഷ് 40, കുറ്റിക്കാൽ ഗോപാലന്റെ മകൻ പി. സുധി 45, എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.

ഡിസംബർ 28-ന് രാത്രി 10-30 മണിയോടെ വിജയശ്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയുവാക്കൾ അവരെ തെറിവിളിക്കുകയും, വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുകയുമായിരുന്നു. ക്യാമറകൾ നശിപ്പിച്ചതിൽ 13500 രൂപയുടെ നഷ്ടം സംഭവിച്ചതായി വിജയശ്രീ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

പള്ളി അഴിമതി; ഓഡിറ്റർക്കെതിരെ പരാതിക്ക് നീക്കം

Read Next

ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ല: രാഹുല്‍