ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹായിക്കും വിധം ബി.ജെ.പിയിൽ വലിയ അടിയൊഴുക്കുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“മധ്യപ്രദേശ് തിരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരുമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ബി.ജെ.പിയെ ഒരിടത്തും കാണില്ല. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാരുണ്ടാക്കിയത് പണം കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം”, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിക്കെതിരെ വലിയ അടിയൊഴുക്കുണ്ട്. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള തന്ത്രപരമായ രാഷ്ട്രീയ പോരാട്ടമാകില്ല ഇനി നടക്കുക. പ്രതിപക്ഷത്തിന് ഒരു കേന്ദ്ര പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അത് കോൺഗ്രസിന് മാത്രമേ നൽകാൻ കഴിയൂ. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ഞങ്ങൾക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.