ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം 351.50 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച മൊത്തം തുകയുടെ 72.17 ശതമാനമാണിത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകൾ പുറത്തുവിട്ടത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരതീയ രാഷ്ട്ര സമിതി(മുമ്പ് തെലങ്കാന രാഷ്ട്ര സമിതി)യാണ് ഏറ്റവും കൂടുതൽ സംഭാവനകൾ സ്വീകരിച്ച രണ്ടാമത്തെ പാർട്ടി. 40 കോടി രൂപയാണ് ബിആർഎസിന് സംഭാവനയായി ലഭിച്ചത്. ഇത് മൊത്തം സംഭാവനയുടെ 8.21 ശതമാനമാണ്.
സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോണ്‍ഗ്രസ്, കോൺഗ്രസ്, ശിരോമണി അകാലിദള്‍, പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, ഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികൾക്കും ചേർന്ന് 95.56 കോടി രൂപ ലഭിച്ചു.