രാജപുരം പോലീസിന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾക്ക് 8 മാസമായിട്ടും അവകാശികളില്

കാഞ്ഞങ്ങാട്:   രാജപുരം പോലീസിന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾക്ക് കഴിഞ്ഞ എട്ട് മാസമായിട്ടും ,  അവകാശികളെത്തിയില്ല. കഴിഞ്ഞ ലോക്ഡൗൺ സമയത്തിന് മുൻപാണ് പോലീസിന് പണം കളഞ്ഞുകിട്ടിയത്

പലവഴിക്ക് അന്വേഷിച്ചെങ്കിലും, അവകാശികളെ കണ്ടെത്താനായില്ല.തുടർന്നാണ് പോലീസ് സോഷ്യൽ മീഡിയ വഴിയും, പത്രങ്ങൾ വഴിയും പണത്തിന്റെ അവകാശികളെ തിരയുന്നത്. പണം നഷ്ടപ്പെട്ട ആൾക്ക് അത് മറന്നതാകാമെന്ന നിഗമനമാണ് പോലീസിന് . കാഞ്ഞങ്ങാട് പാണത്തൂർ വഴി കർണ്ണാടകയിലേക്ക് നിത്യേന നിരവധി ആളുകൾ സഞ്ചരിക്കുന്നതിനാൽ, കർണാടക സ്വദേശികളിൽ നിന്നും കളഞ്ഞു പോയ പണമാവാമെന്ന ും സംശയമുണ്ട്.

ഏതായാലും മാസം പലതു  കഴിഞ്ഞിട്ടും പണത്തിന് അവകാശികളായി ആരുമെത്തിയില്ല. മൂന്നാഴ്ചക്കകം അവകാശികൾ എത്തിയില്ലെങ്കിൽ പണം സർക്കാർ ഖജനാവിലേക്ക് കണ്ടു കെട്ടാനാണ് പോലീസ് തീരുമാനം.

Read Previous

മടിക്കൈ മണ്ണിന് ₨ 1800 ധാതുലവണങ്ങൾ കൂടുതൽ

Read Next

കിണറ്റിലെ ജഡം ദുരൂഹത നീങ്ങുന്നില്ല, തുടയിൽ മുറിവ്