ദേശീയ എക്സിറ്റ് ടെസ്റ്റ് വർഷത്തിൽ ഒറ്റത്തവണയാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ

ന്യൂഡൽഹി: 2024 മുതൽ പ്രാബല്യത്തിൽ വരുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ നെക്സ്റ്റിന്റെ (നാഷണൽ എക്സിറ്റ് ടെസ്റ്റ്) പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വർഷത്തിലൊരിക്കൽ പരീക്ഷ നടത്തും. മെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് ഏകീകൃത സ്വഭാവം നൽകുകയാണ് ലക്ഷ്യം.

നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേര് ചേർത്ത ശേഷം പ്രാക്ടീസ് ചെയ്യാം. ഒപ്പം നെക്സ്റ്റ് സ്കോർ പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡവും ആയിരിക്കും. മൂന്നാം വർഷമോ അവസാന വർഷമോ പാസായവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

Read Previous

യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം

Read Next

കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക