മടിക്കൈ മണ്ണിന് ₨ 1800 ധാതുലവണങ്ങൾ കൂടുതൽ

കാഞ്ഞങ്ങാട്  :  മടിക്കൈ പ്രദേശത്ത്  നിന്ന് ടിപ്പറിൽ കടത്തിക്കൊണ്ടുവരുന്ന  ചുവന്ന മണ്ണിന് ലോഡ് ഒന്നിന്  1800 രൂപ.

തൽസമയം  മറ്റു കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് കാഞ്ഞങ്ങാട്  ഭാഗത്തേക്ക് കടത്തുന്ന  ചുവന്ന മണ്ണിന് 1600 രൂപയാണ് ലോഡ് വില . മടിക്കൈ മണ്ണ് ഫലഭൂയിഷ്ടമാണ്. കവുങ്ങിൻ ചുവട്ടിലും, പൂഴി പ്രദേശത്തും മടിക്കൈ മണ്ണ് പറമ്പിൽ നിരത്തിയാൽ അതു തന്നെയാണ് കവുങ്ങിനും, ഇതര ചെടികൾക്കുമുള്ള ഒന്നാന്തരം വളം. ഏതോ തരം ധാതു ലവണങ്ങൾ അടങ്ങിയ ഒന്നാന്തരം ചുവന്ന മണ്ണാണ് മടിക്കൈയുടെ  പ്രത്യേകത.

കവുങ്ങിൻ തോട്ടങ്ങളിലാണ് മടിക്കൈ മണ്ണിന്റെ ധാതുലവണങ്ങൾ അങ്ങേയറ്റം പ്രകടമായി കാണുന്നത്. ഇതുകൊണ്ടു തന്നെ ,മടിക്കൈ ചുവന്ന മണ്ണിന് ഏറെ ഡിമാൻഡാണ് തീരപ്രദേശങ്ങളിലുള്ളത്.

മടിക്കൈ പഞ്ചായത്തിലെ നൂഞ്ഞിയിൽ നിന്നും, കീക്കാങ്കോട്ട് നിന്നും , ഒാട നിർമ്മാണത്തിന്റെ മറവിൽ കരാറുകാരൻ കടത്തിയത് മൊത്തം 60 ലോഡ് മണ്ണാണ്. ലോഡ് ഒന്നിന് 1800 രൂപ നിരക്കിൽ ഇരു ഒാടകളിൽ  നിന്നും കടത്തിയ മടിക്കൈ ചുവന്ന മണ്ണിന് 1,08000 രൂപ വില വരും.

ഇങ്ങിനെ ഒാടയിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന മണ്ണിന്  ഒാടപ്പണി നടക്കുന്ന പ്രദേശത്തെ വാർഡ് മൊമ്പർക്ക്  25 ശതമാനം കമ്മീഷൻ കരാറുകാരൻ മാമൂൽ കൊടുക്കുന്ന പരമ്പരാഗത  രീതിയും മടിക്കൈയിലുണ്ടെന്ന്, ഒാടമണ്ണ് നീക്കിയ കീക്കാങ്കോട്ട്– നൂഞ്ഞി പ്രദേശത്തെ നാട്ടുകാർ ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

ആ കള്ളൻ തന്നെ ഈ കള്ളൻ

Read Next

രാജപുരം പോലീസിന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾക്ക് 8 മാസമായിട്ടും അവകാശികളില്