സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: വനിതാ ഡോക്ടറുടെ നിർത്തിയിട്ട കാറിൽ നിന്നും സ്വർണ്ണ മോതിരവും, രേഖകളും, കാണാനില്ലെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തൃശ്ശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം വളവത്ത് ഹൗസിൽ ഡോക്ടർ ഷിൻസി.വി.കെ. 34, ചെമ്മട്ടംവയൽ കെജിഎംഒഏ ഓഫീസിന് സമീപം നിർത്തിയിട്ട കെ.എൽ 79- 3676 നമ്പർ കാറിനുള്ളിൽ നിന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരവും രേഖകളും കാണാതായത്. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സ്റ്റെതസ്കോപ്പ്, ആശുപത്രി തിരിച്ചറിയൽ കാർഡ്, 700 രൂപ എന്നിവയും മോഷ്ടാവ് കൊണ്ടുപോയി.