അന്താരാഷ്ട്ര വിമാനത്തിൽ ഇന്ത്യൻ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റം; പിന്നാലെ സംഘർഷം 

കൊല്‍ക്കത്ത: അന്താരാഷ്ട്ര വിമാനത്തിൽ ഇന്ത്യൻ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള തായ് സ്മൈൽ എയർവേയ്സ് വിമാനത്തിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ആദ്യം രണ്ട് യാത്രക്കാര്‍ തമ്മിൽ വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതേതുടർന്ന് ഇവരിൽ ഒരാളുടെ സുഹൃത്തുക്കളും സംഘർഷത്തിൽ പങ്കു ചേർന്നു. എയർ ഹോസ്റ്റസും മറ്റ് യാത്രക്കാരും അവരെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തർക്കം മൂർച്ഛിക്കുമ്പോൾ, അവരിൽ ഒരാൾ മറ്റൊരാളോട് കൈ താഴ്ത്താൻ ആവശ്യപ്പെടുന്നു. വീഡിയോയിൽ, പിന്നാലെ മറ്റേയാളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും കാണാം. എന്നാൽ യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തിന്‍റെ കാരണം വ്യക്തമല്ല.

Read Previous

2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പരമാവധി പരിശ്രമിക്കും: കേന്ദ്ര കായികമന്ത്രി

Read Next

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; വോട്ടിംഗിന് പുതിയ സംവിധാനം ഒരുങ്ങുന്നു