മണൽ ബന്ധം ; മൂന്ന് പോലീസുദ്യോഗസ്ഥരെ മാറ്റി

സ്വന്തം ലേഖകൻ

കാസർകോട് : മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് 3 പോലീസുദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. എസ്ഐ റാങ്ക് മുതൽ സിവിൽ പോലീസ് ഓഫീസർ വരെയുള്ള 3 പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സ്ഥലം മാറ്റിയത്.

കുമ്പള പോലീസ് സ്റ്റേഷൻ എസ്ഐ, പി. രാജീവ്കുമാറിനെ കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലേക്കും  കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. രതീശനെ കാസർകോട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റിലേക്കും, കുമ്പള പോലീസ് സ്റ്റേഷൻ  സീനിയർ സിവിൽ പോലീസ് ഓഫീസർ സി. പ്രകാശനെ നീലേശ്വരം പോലീസ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.

മണൽ മാഫിയയിൽ നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡിസിആർബി ഡി.വൈ.എസ്.പി, അബ്ദുൾ റഹീമിന്റെ റിപ്പോർട്ടിന്റെ ബലത്തിലാണ് കുമ്പള പോലീസിലെ 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

LatestDaily

Read Previous

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോ​ഗ്യമന്ത്രാലയം

Read Next

നീലേശ്വരം പള്ളി ഓഡിറ്റ് റിപ്പോർട്ടിൽ കള്ളക്കളി, പള്ളിക്ക് പിരിച്ച പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചില്ല