‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തിയതി പ്രഖ്യാപിച്ചു

ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നമാണ് രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ 1ന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അടുത്ത വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിലെത്തും. പൊന്നിയിൻ സെൽവന്‍റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് റിലീസ് വാർത്ത പങ്കുവച്ചത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്. 

പ്രശസ്ത എഴുത്തുകാരൻ കൽക്കി എഴുതിയ ലോകപ്രശസ്ത ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം ഭാഗവും നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ യഥാർത്ഥ കഥ രണ്ടാം ഭാഗത്തിൽ പറയുമെന്നാണ് അറിയുന്നത്.

K editor

Read Previous

ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നവർക്ക് ഡെപ്യൂട്ടി കളക്ടർ ജോലിയുമായി മധ്യപ്രദേശ്

Read Next

ഇന്ത്യയിൽ റിലീസിനൊരുങ്ങി പാകിസ്ഥാൻ ഹിറ്റ് ചിത്രം ‘ദ ലെജൻഡ് ഓഫ് മൗലാ ജത്’