ഒന്നാമത് ‘വിക്രം’, രണ്ടാം സ്ഥാനം ‘പൊന്നിയിൻ സെൽവന്’; ഈ വര്‍ഷം കേരളത്തിലെ തമിഴ് ഹിറ്റുകള്‍

ഇതര ഭാഷാ പാൻ-ഇന്ത്യൻ സിനിമകളോടുള്ള മലയാളി സിനിമാ പ്രേമികളുടെ പ്രീതി എത്രത്തോളം ഉണ്ടെന്ന് തെളിയിച്ച വർഷമാണിത്. മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിൽ നിന്നുള്ള പാൻ-ഇന്ത്യൻ സിനിമകൾ കേരളത്തിലും വലിയ ഹിറ്റുകളായിരുന്നു.

കളക്ഷന്‍റെ കാര്യത്തിൽ മറ്റ് ഭാഷകളിൽ നിന്നുള്ള പല ചിത്രങ്ങളും ഈ വർഷത്തെ മലയാളം ഹിറ്റുകളെക്കാൾ മുന്നിലെത്തി. തെലുങ്ക്, കന്നഡ ചിത്രങ്ങൾക്കൊപ്പം തമിഴ് ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. കേരള ബോക്സോഫീസിലെ എക്കാലത്തെയും മികച്ച തമിഴ് ഹിറ്റുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഈ വർഷം പുതിയ എൻട്രി ഉണ്ടായി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസന്‍റെ ആക്ഷൻ ത്രില്ലർ ‘വിക്രം’ ആണ് പട്ടികയിൽ ഒന്നാമതെത്തിയത്. 40.50 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. മണിരത്നത്തിന്‍റെ മൾട്ടി സ്റ്റാർ പീരിയഡ് ചിത്രമായ ‘പൊന്നിയിൻ സെൽവൻ 1’ ആണ് രണ്ടാം സ്ഥാനത്ത്. 24.25 കോടിയാണ് പി.എസ്.1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.

Read Previous

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്

Read Next

‘പുഴ മുതല്‍ പുഴ വരെ’; പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി