യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര‌; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണം. നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു.

12 വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം, ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ചൈന, തായ്ലൻഡ്, ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ പരിശോധന ബാധകമായിരിക്കും.

K editor

Read Previous

കോവിഡ്; വിശ്വസനീയ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടത് പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Read Next

സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍