പെരിയ ഇരട്ടക്കൊലയിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ

ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്.

പെരിയ കൊലക്കേസ്സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയിട്ടില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.  കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നിസ്സഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോണ്‍ വിവരങ്ങൾ ശേഖരിച്ചതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു.  കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസ് രേഖകൾ തേടി ഏഴു തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.

സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്ന് പോലീസ് പറയുന്നത്.  2019 ഫിബ്രവരി 17-നാണ്  കാസർകോട് പെരിയ കല്യോട്ട്  ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ചങ്ങാതി ശരത് ലാലിനെയും പത്തംഗസംഘം  വെട്ടിക്കൊലപ്പെടുത്തുന്നത്.

LatestDaily

Read Previous

പള്ളിക്കരയിൽ മത്സരം കടുക്കും; നിലനിർത്താനും പിടിച്ചെടുക്കാനും കരുക്കൾ നീക്കി മുന്നണികൾ

Read Next

തിമിരി ബാങ്ക് ചെറുവത്തൂരിൽ ആശുപത്രി തുടങ്ങുന്നു