എസ്്.സി. കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : മുസ്്ലീം ലീഗിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനും സമുന്നത മുസ്്ലീം ലീഗ് നേതാവും മത സാംസ്്ക്കാരിക പ്രവർത്തകനുമായിരുന്ന പടന്നയിലെ എസ്്.സി. കുഞ്ഞഹമ്മദ് ഹാജി 74, അന്തരിച്ചു.

ഇന്നലെ ഉച്ചയ്ക്ക്  ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പടന്ന എം. ആർ.വി.എച്ച്.എസ്സിൽ മാനേജിംഗ് കമ്മിറ്റി സിക്രട്ടറി, പടന്ന ഗ്രാമ പഞ്ചായത്ത് മുസ്്ലീം ലീഗ് പ്രസിഡണ്ട്, ലീഗ് ജില്ലാ കൗൺസിൽ  അംഗം, തൃക്കരിപ്പൂർ സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ സിക്രട്ടറി, പടന്ന ഖിദ്്മത്തൂൽ ഇസ്്ലാം ജമാഅത്ത് ജനറൽ സിക്രട്ടറി, ഉന്നതാധികാര സമിതി കൺവീനർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച കുഞ്ഞഹമ്മദ് ഹാജി നാടിന്റെ സമസ്ത മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ : ടി.എം.ഏ ജമീല. മക്കൾ : നിസ്സാം മലേഷ്യ, അഷ്ഫാക്ക് മുംബൈ, ആമിന, സാജിദ. മരുമക്കൾ : ഷാജഹാൻ സൗദി അറേബ്യ, ഷരീഫ് മുംബൈ, സാറാബി, നുസ്രത്ത്. സഹോദരങ്ങൾ : അബ്ദുല്ല, മഹമൂദ്, അഹ്മദ്, ഹംസ, കുഞ്ഞിമൊയ്തീന് കുട്ടി, ബീഫാത്തിമ, ഖജീദ, കുഞ്ഞാമി, അഫ്്സത്ത്, പരേതയായ ആയിഷ, സുഹ്്റ, മറിയുമ്മ.

LatestDaily

Read Previous

തെലങ്കാന ‘ഓപ്പറേഷൻ കമല’ കേസ്; സിബിഐക്ക് കൈമാറി തെലങ്കാന ഹൈക്കോടതി

Read Next

ഹജ്ജ് പുറപ്പെടൽ കേന്ദ്രം: കണ്ണൂരിന് സാധ്യത