ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: സൈന്യത്തിനായി 120 പ്രളയ് മിസൈലുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം . 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ വിന്യസിക്കും.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് പ്രളയ് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ തന്ത്രപ്രധാന മേഖലകളിൽ ചൈനയ്ക്കും പാകിസ്ഥാനും ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്. ശത്രുക്കള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് തടുക്കാന്‍ ഏറെ വെല്ലുവിളിയുള്ളതാണ് പ്രളയ് മിസൈല്‍.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചെടുത്തത്. 2015ൽ അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ നിർദേശ പ്രകാരമാണ് മിസൈൽ പദ്ധതിക്ക് തുടക്കമായത്.