‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. 27-ാമത് ഐ.എഫ്.എഫ്.കെ.യിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രം ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടുകയും ചെയ്തു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ‘നന്‍പകല്‍ നേരത്ത് മയക്കം’ നിർമ്മിച്ചത് മമ്മൂട്ടി തന്നെയാണ്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ ബക്കർ. 

Read Previous

ക്രിസ്മസ് ആഘോഷം ഇസ്ലാമിക വിരുദ്ധം; സക്കീർ നായിക്കിന്‍റെ വിവാദ പോസ്റ്റ് പിൻവലിച്ചു

Read Next

മോഷണത്തിനിടെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി; മുഖ്യപ്രതി പന്ത്രണ്ട് വയസുകാരൻ