പുൽക്കൂട് നശിപ്പിച്ചതിന് കേസ്സ്

സ്വന്തം ലേഖകൻ

ആദൂർ : മുളിയാർ ബോവിക്കാനം കമ്മ്യൂണിറ്റി സെന്ററിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്തു. ഡിസംബർ 22-ന് വൈകുന്നേരം 5-30 മണിക്കാണ് ബോവിക്കാനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്ഥാപിച്ച പുൽക്കൂട് എരിഞ്ഞിപ്പുഴ സ്വദേശി മുസ്തഫ ആശുപത്രിയിൽ അതിക്രമിച്ച് കയറി നശിപ്പിച്ചത്.

പുൽക്കൂടിനകത്ത് സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റേതടക്കമുള്ള രൂപങ്ങൾ മുസ്തഫ എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലഹളയുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് മുസ്തഫ പുൽക്കൂട് നശിപ്പിച്ചതെന്നാണ് ആരോപണം. സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് മുസ്തഫയ്ക്കെതിരെ ആദൂർ  പോലീസ് കേസെടുത്തത്.

LatestDaily

Read Previous

സിപിഐയിൽ പൊട്ടിത്തെറി; മുകേഷ് ബാലകൃഷ്ണനും കൂട്ടാളികളും  സിപിഎമ്മിലേക്ക് മാറാനൊരുങ്ങുന്നു

Read Next

ടെലിവിഷൻ താരം തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ