‘നന്‍പകല്‍ നേരത്ത് മയക്കം’ സെൻസർഷിപ്പ് പൂർത്തിയാക്കി തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ സെൻസർഷിപ്പ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. മൂന്ന് ഷോകളും ഒരു വലിയ ജനക്കൂട്ടത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യത്യസ്തതയാർന്ന അവതരണ ശൈലിയും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എസ് ഹരീഷാണ്. മുൻ ചിത്രങ്ങളിലെന്ന പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയാണ് എല്‍ജെപി ചിത്രം ഒരുക്കിയിരിക്കുന്നത്.

K editor

Read Previous

ഡൽഹിയിലെ അശോക ഹോട്ടൽ ലീസിന് നൽകാനൊരുങ്ങി കേന്ദ്രം; ലക്ഷ്യമിടുന്നത് 7500 കോടി

Read Next

വിവാദങ്ങൾക്കൊടുവിൽ ‘ഹിഗ്വിറ്റ’യുടെ സെൻസറിംഗ് പൂർത്തിയായി