ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: ഗൾഫിൽ നിന്നും യമനിലേക്ക് പോയ ഉദിനൂർ തെക്കേപ്പുറം സ്വദേശിയുടെ കുടുംബത്തെ തേടി എൻ.ഐ സംഘമെത്തി. പയ്യന്നൂർ മാത്തിൽ സ്വദേശിയായ രാജേഷ് നേതൃത്വം നൽകുന്ന എൻ.ഐ.ഏ സംഘമാണ് ഇന്നലെത്തിയത്.
10 വർഷമായി വിദേശത്തുള്ള ഉദിനൂർ തെക്കേപ്പുറത്തെ ടി. മുഹമ്മദ് ഷബീർ 38, ഭാര്യ റിസ്്വാന 32, മക്കളായ അലി 11, ഹംസ 9, ഹുസൈൻ 5, അബ്ദുള്ള 1, എന്നിവരടങ്ങുന്ന ആറംഗ സംഘത്തെയാണ് ഗൾഫിൽ കാണാതായത്. ഇവർ മത പഠനത്തിനായി യമനിലേക്ക് കടന്നതായാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു.
എം.ബി.ഏ ബിരുദധാരിയായ മുഹമ്മദ് ഷബീർ 4 വർഷത്തോളം ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം ഇദ്ദേഹം ദുബായിലായിരുന്നു. 6 മാസം മുമ്പ് മുഹമ്മദ് ഷബീർ നാട്ടിൽ വന്നിരുന്നു. നാട്ടിൽ നിന്ന് തിരിച്ചു പോയ യുവാവ് കുടുംബ സമേതം യമനിലേക്ക് കടന്നതായാണ് വിവരം.
ഇന്നലെ ഉച്ചയ്ക്കാണ് എൻ.ഐ.ഏ സംഘം ടി.മുഹമ്മദ് ഷബീറിന്റെ ബന്ധുക്കളെ തേടി പയ്യന്നൂരിലെത്തിയത്. എൻ.ഐ.ഏ ഉദ്യോഗസ്ഥർ മുഹമ്മദ് ഷബീറിന്റെ ബന്ധുക്കളെ നേരിൽ കണ്ടു. വിവരമറിഞ്ഞ് കണ്ണൂർ ജില്ലാ പോലീസ് മേധാവി ആർ. മഹേഷ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, പി. ബാലകൃഷ്ണൻ നായർ എന്നിവർ ഇന്നലെ ചന്തേര പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പയ്യന്നൂരിൽ തമ്പടിച്ചാണ് എൻ.ഐ.ഏ സംഘം കാണാതായ മുഹമ്മദ് ഷബീറിനെ കുറിച്ചന്വേഷിക്കുന്നത്.
മുഹമ്മദ് ഷബീറിന്റെ ഉദിനൂർ തെക്കുപുറത്തെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് എൻ.ഐ.ഏ സംഘമെത്തിയത്. ഉദിനൂരിലെ പോപ്പുലർ ഫ്രണ്ട് നേതാവിനെത്തേടി എൻ.ഐ.ഏ സംഘം തൃക്കരിപ്പൂരിലെത്തിയത് മാസങ്ങൾക്ക് മുമ്പാണ്. മുഹമ്മദ് ഷബീറിനെയും കുടുംബത്തേയും കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷബീറിന്റെ ബന്ധു അരവഞ്ചാൽ പെരിന്തട്ടയിലെ ഏ.ജി. അബ്ദുൾ ഗഫൂറാണ് പരാതിക്കാരൻ.