കുടുങ്ങിയത് നാടുകടത്തിയ കാപ്പ പ്രതി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മയക്കുമരുന്ന് എംഡിഎംഏയുമായി ഇന്നലെ പകൽ പടന്നക്കാട്ട് പോലീസിന്റെ പിടിയിലായ പ്രതി വി. റംഷീദ് 30, അമ്പലത്തറ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയാണെന്ന് കണ്ടെത്തി. ഡോക്ടർ അന്തുക്ക എന്ന് വിളിക്കുന്ന ഏഴാംമൈലിൽ താമസിക്കുന്ന അബ്ദുൾ ഖാദറിന്റെ മകനാണ് പിടിയിലായ റംഷീദ്.

അമ്പലത്തറ  മൂന്നാംമൈൽ സ്വദേശി ഹസൈനാറിന്റെ മകൻ ടി.എം. സുബൈറിനെയും റംഷീദിനൊപ്പം അറസ്റ്റ് ചെയ്തു. ഇരുവരുടെ കൈയ്യിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന എംഡിഎംഏ പോലീസ് പിടിച്ചെടുത്തു.

നിരവധി കുറ്റകൃത്യങ്ങളിലുൾപ്പെട്ട വി. റംഷീദിനെ 30, കാസർകോട് ജില്ലയിൽ കടക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ്  പോലീസ് കാപ്പ കുറ്റം ചുമത്തി നാടുകടത്തിയിരുന്നത്. ഈ നിയമം ലംഘിച്ചാണ് റംഷീദ് ജില്ലയിൽ പ്രവേശിച്ചത്. കാപ്പ നിയമം ലംഘിച്ച കുറ്റത്തിന് റംഷീദിനെ വീണ്ടും കാപ്പ ചുമത്തി 6 മാസക്കാലം ജാമ്യം ലഭിക്കാത്തവിധം വീണ്ടും ജയിലിലടക്കും.

Read Previous

‘ഗോൾഡ്’ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈം റിലീസ് തീയതി പ്രഖ്യാപിച്ചു

Read Next

മുഹമ്മദ് ഷബീറിനെ കാണാതായിട്ടില്ല