രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക ശിക്ഷയിളവ്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ജീവപര്യന്തം തടവുകാരല്ലാത്ത രാഷ്ട്രീയ  തടവുകാർക്കും ഇനി പ്രത്യേക ശിക്ഷാ ഇളവ് ലഭിക്കും. ശിക്ഷായിളവുകളുടെ മാനദണ്ഡം പുതുക്കാനുള്ള തീരുമാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ തടവുകാരെ വിട്ടയക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശമാണ് ഇപ്പോൾ പരിഷ്ക്കരിക്കുന്നത്.

ഇപ്രകാരം ജയിലിൽ നിശ്ചിത കാലം പൂർത്തിയായവർക്ക് നിശ്ചിത കാലം പൂർത്തിയാകുന്നതിന് മുമ്പേ ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ളഅ വസരം ലഭിക്കും. നിലവിൽ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവർ, മയക്കുമരുന്ന് കേസ്സിലുൾപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ എന്നിവർക്ക് ഇളവ് നൽകിയിരുന്നില്ല.

അനർഹർക്ക് ശിക്ഷാ ഇളവ് നൽകുന്നത് ഒഴിവാക്കാനും ന്യായമായും അർഹരായവർക്ക് ശിക്ഷായിളവ് ലഭിക്കാനും ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ മാനദണ്ഡ പ്രകാരം മൂന്ന് മാസം വരെ തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് 15 ദിവസവും മൂന്ന് മുതൽ ആറ് മാസം വരെ തടവിന് വിധിക്കപ്പെട്ടവർക്ക് ഒരു മാസവും ശിക്ഷാ കാലയിളവ് കിട്ടും.

രണ്ട് വർഷം വരെ ശിക്ഷിക്കപ്പെട്ടവർക്ക് മൂന്ന് മാസവും ഇളവ് അനുവദിക്കാനുള്ള നിർദ്ദേശവും ഭേദഗതിയിലുണ്ട്. രണ്ടിന് മുകളിൽ അഞ്ച് വർഷം വരെ നാോലുമാസവും അഞ്ച് മുതൽ പത്തു വർഷം വരെ ആറ് മാസവും ഇളവ് ലഭിക്കും. ഇതു സംബന്ധമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

LatestDaily

Read Previous

ശ്രീജിത്ത് മരണത്തിൽ കേളകം സ്വദേശി അറസ്റ്റിൽ 

Read Next

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി