ഗാന്ധിദര്‍ശന്‍ പുരസ്‌കാരം എഴുത്തുകാരൻ ടി.പത്മനാഭന്; പുരസ്കാര സമർപ്പണം ഞായറാഴ്ച

കണ്ണൂര്‍: ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം എഴുത്തുകാരൻ ടി.പത്മനാഭന്. പുരസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി അവാർഡ് സമ്മാനിക്കും. കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീർ അധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് കെ.ഭാസ്കരൻ , ഇ.ബാലകൃഷ്ണൻ, പി.വി.ജയസൂര്യ എന്നിവർ പങ്കെടുത്തു.

Read Previous

ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു

Read Next

ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഉയർന്നു; നേടിയത് 43,324 കോടി