ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആളുകൾ പ്രാർത്ഥനയ്ക്കായാണ് ക്ഷേത്രങ്ങളിൽ എത്തുന്നത്. ഇതിനിടയിൽ ചില ആളുകൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നു, ഇത് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നു. ലോക്കറിൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ അതത് ക്ഷേത്ര കമ്മിറ്റികൾ നടത്തണമെന്നും നിർദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

K editor

Read Previous

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും

Read Next

ഗാന്ധിദര്‍ശന്‍ പുരസ്‌കാരം എഴുത്തുകാരൻ ടി.പത്മനാഭന്; പുരസ്കാര സമർപ്പണം ഞായറാഴ്ച