വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത് പര്യടനം നടത്തും

കോട്ടയം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ. പാലായിൽ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ബിഷപ്പുമാരുമായും തരൂർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

എന്നാൽ പരിപാടിയെക്കുറിച്ച് അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിലേക്ക് വരില്ലെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. കെ.പി.സി.സി അച്ചടക്ക സമിതി പ്രസിഡന്‍റ് തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല.

Read Previous

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

Read Next

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്