ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മസ്കത്ത് : യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർ ഗവൺമെന്റൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ ആണ് ഒമാനി ഖഞ്ചറിനെ അദൃശ്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.
ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾ പോലുള്ള വിശേഷാവസരങ്ങളിലും ഒമാനിലെ പുരുഷൻമാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ് ഖഞ്ചർ. ഒരു പ്രധാന ഘടകമെന്ന നിലയിൽ അതിന്‍റെ നിർമ്മാണത്തിന് അറിവും കഴിവും ആവശ്യമാണ്. ചുറ്റുമുള്ള ബെൽറ്റിലാണ് ഖഞ്ചർ ഘടിപ്പിക്കുന്നത്.
ഒമാന്‍റെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന വസ്തുതയിലാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്പരാഗത വസ്ത്രധാരണത്തിനൊപ്പം ഖഞ്ചാർ ധരിക്കാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷാവസരങ്ങളോ പൂർണ്ണമാകില്ല. ചരിത്രം അനുസരിച്ച്, 15-ാം നൂറ്റാണ്ടിൽ ഒമാനികൾ ഖഞ്ചർ ഉപയോഗിച്ചിരുന്നു. 1672ൽ ഇമാം സുൽത്താൻ ബിൻ സെയ്ഫ് അൽ യാറബി ഖഞ്ചർ ഉപയോഗിച്ചിരുന്നതായി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിലുണ്ട്.