ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൊബൈൽ ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ മുസ്ലീം ലീഗ് പ്രവർത്തകർ തടഞ്ഞു.
കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് അസ്്ലമിനെ 44, വധിക്കാൻ ശ്രമിച്ച പ്രതികൾ ബാവ നഗറിലുണ്ടെന്ന് ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് ഇന്നലെ സന്ധ്യക്ക് ഹൊസ്ദുർഗിൽ നിന്നും എസ്ഐ മാധവന്റെ നേതൃത്വത്തിൽ പോലീസ് ബാവ നഗറിലെത്തിയത്. ഇവിടെ ഒരു വീട്ടിൽ പ്രതികളിലൊരാളായ അനസ് ഉണ്ടെന്നുറപ്പിച്ച പോലീസ് പരിസരത്ത് തമ്പടിച്ചിരിക്കെ പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയും മറ്റൊരു വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു.
പ്രതിയുടെ പിന്നാലെയെത്തിയ പോലീസിനെയാണ് ഒരു സംഘം ആളുകൾ തടഞ്ഞത്. കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘമാണ് പോലീസിനെ തടഞ്ഞത്. വിവരമറിഞ്ഞ് എസ്ഐ, പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രാത്രി കൂടുതൽ പോലീസ് സ്ഥലത്തെത്തി.
മഫ്ടിയിലായിരുന്നതിനാൽ പോലീസാണെന്നറിയാതെയാണ് തടഞ്ഞതെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. സ്ത്രീകൾ ഉൾപ്പടെ രാത്രി സ്ഥലത്ത് തടിച്ച് കൂടി. ഏറെ നേരം സംഘർഷമുണ്ടായി. ഇതിനിടയിൽ പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. അജാനൂർ കൊത്തിക്കാലിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്ന അടച്ചിട്ട വീട് കഴിഞ്ഞ ദിവസം പോലീസ് വളഞ്ഞിരുന്നു.