കാസർകോട് സ്വദേശിയായ കാമുകനെ കാണാനില്ല;  പരാതിയുമായി കൊച്ചി സ്വദേശിനി

ആദൂർ: കാസർകോട് പൊവ്വൽ സ്വദേശിയായ യുവാവിനെ മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ കാമുകിയുടെ വീട്ടിൽ നിന്ന് കാണാതായെന്ന പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു. നവംബർ 24-ന് രാത്രിയാണ് പൊവ്വൽ സ്വദേശിയെ മട്ടാഞ്ചേരിയിൽ  കാണാതായത്.

പൊവ്വലിലെ ഹസൈനാറുടെ മകൻ സാബിത്തും 29, മട്ടാഞ്ചേരി കൊച്ചങ്ങാടി തൈക്കൽ ഹൗസിൽ നവാസിന്റെ മകളായ റിസ്വാനയും, മട്ടാഞ്ചേരിയിൽ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചായിരുന്നു  താമസം. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ റിസ്വാന, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് വിവാഹിതനായ സാബിത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നത്.

ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ ഇരുവരും പ്രേമത്തിലാകുകയും 5 മാസത്തോളം മട്ടാഞ്ചേരിയിൽ ഒരുമിച്ച് താമസിക്കുകയും ചെയ്യുകയായിരുന്നു.  സാബിത്ത് തന്നോട് വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും യുവതി അവകാശപ്പെടുന്നു.

നവമ്പർ 24-ന് കാസർകോട് പൊവ്വലിലെ വീട്ടിലേക്കെന്ന വ്യാജേനയാണ് സാബിത്ത്  മട്ടാഞ്ചേരിയിൽ നിന്നും പുറപ്പെട്ടത്. ബംഗളൂരുവിലേക്ക് ജോലിയാവശ്യാർത്ഥം പോകുമെന്ന് റിസ്വാനയെ അറിയിച്ച കാമുകൻ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതി കൊച്ചി മട്ടാഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

റിസ്വാനയുടെ പരാതി മട്ടാഞ്ചേരി പോലീസ് ആദൂർ പോലീസിന് കൈമാറുകയായിരുന്നു. സാബിത്ത് തൃശ്ശൂർ കൊരട്ടിയിൽ ജോലിയെടുക്കുമ്പോഴാണ് ഇരുവരും നേരിൽ കണ്ടതും, ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. യുവതി നിലവിൽ തൃശ്ശൂർ ജൂബിലി ജംഗ്ഷനിലെ ലേഡീസ് ഹോസ്റ്റലിലാണ് താമസം.

LatestDaily

Read Previous

ശ്രീജിത്തിനെ തല്ലിക്കൊന്നതാണെന്ന് ഉറപ്പായി

Read Next

മാപ്പെഴുതിക്കൊടുത്തിട്ടില്ലെന്ന് ഡിസിസി സിക്രട്ടറി