‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക.

വിജ്ഞാപനം അനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് കാണിച്ചുകൊണ്ടുള്ള ഹർജിയാണ് നാളെ പരിഗണിക്കുന്നത്.

K editor

Read Previous

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

Read Next

കോഴിക്കോട് ബാങ്ക് മാനേജര്‍ കോടികൾ തട്ടിയത് ഓൺലൈൻ ഗെയിമിംഗിനും ഓഹരി വാങ്ങാനും