ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് പ്രഥമാധ്യാപകനാകാൻ വകുപ്പുതല പരീക്ഷ പാസാകണമെന്ന നിബന്ധനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തി.
നേരത്തെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ 50 വയസ്സിന് മുകളിലുള്ളവർക്കുള്ള ഇളവ് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.
വകുപ്പുതല പരീക്ഷ പാസാകാത്ത 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകാൻ കെ.ഇ.ആറിൽ വ്യവസ്ഥയുണ്ട്. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ (ആർടിഇ) നിയമം നടപ്പാക്കുകയും കേരള വിദ്യാഭ്യാസ അവകാശ ചട്ടം പുറപ്പെടുവിക്കുകയും ചെയ്തപ്പോൾ പ്രിൻസിപ്പലിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിലും കെ.ഇ.ആർ. പ്രകാരം 50 വയസ്സ് പൂർത്തിയായവർക്ക് ലഭ്യമായിരുന്ന ഇളവ് വ്യവസ്ഥ ചേർത്തിരുന്നില്ല.