വിഴിഞ്ഞം ആക്രമണം; എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: വിഴിഞ്ഞം ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആക്രമണത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും ഡി.ജി.പിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സർക്കാരിന് അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ കോടതിയിൽ നിന്ന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Read Previous

വിഴിഞ്ഞം സമരം; കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമെന്ന് കെ സുധാകരൻ

Read Next

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്