ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : നഗരസഭ കൗൺസിലർ കയ്യേറി സ്വന്തം കെട്ടിട ചായ്പ്പിനോട് ചേർത്ത് കെട്ടിയ നിത്യാനന്ദ ടീ സ്റ്റാൾ പൊളിച്ചുമാറ്റണമെന്ന് കാഞ്ഞങ്ങാട് നഗരസഭ മുൻ ബിജെപി കൗൺസിലർ ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി തന്നെ നഗരസഭയുടെ സ്ഥലം കയ്യേറി ഇരുമ്പ് ഗ്രിൽസിട്ട് ഹോട്ടൽ നടത്താൻ വാടകയ്ക്ക് കൊടുത്തത് ജനങ്ങളിൽ തെറ്റായ സന്ദേശം നൽകുമെന്ന് മുൻ ബിജെപി കൗൺസിലർ പറഞ്ഞു.
കൗൺസിലർ സ്ഥലം കയ്യേറി എന്ന പത്ര വാർത്തയിൽ സത്യമുണ്ടെന്ന് ഇൗ സ്ഥലം നേരിൽ കാണുന്ന ആർക്കും ബോധ്യമാകും. ആ നിലയ്ക്ക് കയ്യേറ്റം നഗരസഭ ഇടപെട്ട് പൊളിച്ചു മാറ്റുന്നതിന് മുമ്പ് കൗൺസിലർ തന്നെ പൊളിച്ചുമാറ്റുന്നതാവും ഉചിതമെന്നും, മുൻ കൗൺസിലർ പറഞ്ഞു. നഗരസഭ സ്ഥലത്ത് ടീസ്റ്റാൾ നിർമ്മിച്ച കൗൺസിലർ ഒരു പ്രമുഖ പാർട്ടിയുടെ ജില്ലാ ഉപാധ്യക്ഷൻ കൂടിയാണെന്ന കാര്യം കൗൺസിലർ മറക്കരുതെന്നും, ഇൗ കയ്യേറ്റം ഇപ്പോൾ തന്നെ ജനങ്ങളിൽ ചർച്ചയായിട്ടുണ്ടെന്നും മുൻ ബിജെപി കൗൺസിലർ പറഞ്ഞു.