വിഴിഞ്ഞം സംഘർഷം; ഫാ. തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമർശവുമായി എഫ്.ഐ.ആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും തിയോഡോഷ്യസ് ശ്രമിച്ചുവെന്നും മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമർശങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.

വി അബ്ദുറഹിമാനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് ഫാദർ തിയോഡേഷ്യസ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.

മന്ത്രിമാരായ വി അബ്ദുറഹ്മാനും അഹമ്മദ് ദേവർകോവിലിനുമെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപങ്ങൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

K editor

Read Previous

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

Read Next

വാട്ട്‌സ്ആപ്പ് ബുക്കിംഗ് നടത്തി; തിയേറ്ററുടമയെ വിലക്കി ബുക്കിംഗ് സൈറ്റുകൾ