വിഴിഞ്ഞം ആക്രമണം; സംയമനം പാലിച്ച പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു.

വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. വ്യാപക ആക്രമണം നടന്നു. ഗൂഢോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. പൊലീസിൻ്റ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ മാറാത്തതിന് കാരണമായത്. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Previous

സ്മാർട് മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി; ഉപഭോക്താവിന് ചിലവാകുക 9000 രൂപ

Read Next

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്