ലിഫ്റ്റ് പ്ലീസ്; മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ വീട്ടുടമയുടെ ബൈക്കിന് കൈ കാണിച്ച് കള്ളൻ

ചെന്നൈ: വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് രക്ഷപ്പെടാൻ കയറിയത് ഉടമയുടെ ബൈക്കിന്‍റെ പിറകിൽ. മോഷണവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വീട്ടുടമസ്ഥൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ആവടിയിലെ ജെനിം രാജാദാസിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയതിനാണ് പെരിയകഞ്ചി പെരുമാൾ നായിക്കൻ സ്ട്രീറ്റ് സ്വദേശി ഉമറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യ വിദ്യയോടൊപ്പം ഇറച്ചി വാങ്ങാൻ പോയപ്പോഴാണ് മോഷ്ടാവ് വീട്ടിൽ അതിക്രമിച്ച് കയറിയത്.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടു. 4 പവൻ വിലമതിക്കുന്ന സ്വർണ്ണമാല മോഷണം പോയതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാൻ രാജാദാസ് ഉടൻ തന്നെ ബൈക്കിൽ പുറപ്പെട്ടു. പാതിവഴിയിൽ, അപരിചിതൻ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. പിന്നാലെയാണ് മോഷ്ടാവ് പിടിയിലായത്.

Read Previous

മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങളുടെ വില വർധന നിലവിൽ വന്നു; വർധന ലിറ്ററിന് 6 രൂപ

Read Next

ദുരൂഹ മരണങ്ങളിലെല്ലാം ഡിഎൻഎ പരിശോധന; നിർദ്ദേശം നൽകി പൊലീസ് മേധാവി